S Sreesanth's Life Ban To Stay
ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബിസിസിഐ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ഹൈക്കോടതി വിധി റദ്ദാക്കി. സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് റദ്ദാക്കിയത്. ബിസിസിഐയുടെ അപ്പീല്‍ അനുവദിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്. ഇതോടെ അടുത്ത സീസണ്‍ മുതലെങ്കിലും ടീമില്‍ മടങ്ങിയെത്താമെന്ന ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.